Saturday, October 12, 2013

ചുട്ടുപൊള്ളുന്ന കേരളനാട് 

ഒരു ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം എത്രയാണെന്ന് അറിയാത്തവർ ഇന്നുണ്ടാവില്ല.....
എന്തിന് ...........? എത്ര പേർക്കറിയാം എന്താണീ മൂല്യ തകര്ച്ചയെന്ന് ...?
പലര്ക്കും അറിയില്ല ...പക്ഷെ ഒന്നറിയാം .....
എല്ലാത്തിനും വില കൂടുന്നു ..എന്നാൽ വരുമാനത്തിൽ വർധനവുമില്ല ...........

ഈ വില വര്ധനവിനു കാരണമാകുന്ന പ്രധാന ഘടകം ഇന്ധന വിലയാണ് .
പലര്ക്കും പലതും പറയാനുണ്ട് .ഇന്ധന വില ഏറ്റവും കൂടുതൽ ഇന്ത്യയിൽ ആണെന്നാണ്‌ ഒരു വിഭാഗം പറയുന്നത്.
ഇവിടെ ഇന്ധന ഉപയോഗം കൂടുന്നത് കൊണ്ടാണ് അവയുടെ ഇറക്കുമതിയും കൂട്ടേണ്ടി വരുന്നത് ..
ജനങ്ങൾ ഒന്നടങ്കം ഒരു പ്രതിജ്ഞയെടുത്ത് ഉപയോഗം കുറച്ചാൽ ഇതിനു ചെറിയൊരു ശമനം ഉണ്ടാകില്ലേ..?

ആളൊന്നുക്ക് ഒരു വാഹനം എന്നാ രീതിയല്ലേ കേരളത്തിൽ മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറക്കി കൊണ്ടിരിക്കുന്നത് ...
ഒന്നാലോചിക്കണം ........ഒരു ലിറ്റർ പെട്രോളിന്  79 രൂപയാണ് ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്നത് ..
ഒരു കാറിനാണെങ്കിൽ 18 കിലൊമീറ്റരിൽ കൂടുതൽ കിട്ടുമോ...
എത്ര വില കൂടിയാലും വാങ്ങിക്കാൻ ആളുണ്ടാകുന്നത് കൊണ്ടല്ലേ വിലയും കയറുന്നത് ..?
ആവശ്യക്കാർ കുറഞ്ഞാലോ ....................? വിലയും കുറയുകയില്ലേ ...?

വഴിയരികിൽ ചായയും കാപ്പിയും അത്യാവശ്യം സ്നാക്സും വില്ക്കുന്ന ഒരു പാവം കാരണവർ....
ആ മനുഷ്യൻ ഉപയോഗിക്കുന്ന ഗ്യാസ് പാചക ഗ്യാസ് സിലിണ്ടറിന്  1960 രൂപയാണത്രേ ...
ഞെരുക്കി പിടിച്ചു ഉപയോഗിച്ചാൽ എട്ടോ ഒന്പതോ ദിവസം കിട്ടുമത്രേ ....
ഒരു ചായക്കോ 7 രൂപ ? ഗ്യാസിനു മാത്രം ഒരു ദിവസത്തേക്ക് 200  രൂപ .....
പണ്ട് നാട്ടിൻ പുറങ്ങളിലെ ചായകടകളിൽ അറക്കപോടീ ഉപയോഗിച്  കത്തുന്ന അടുപ്പുകൾ സജീവമായിരുന്നു.
രാവിലെ നിറച്ചാൽ ഉച്ച കഴിയുന്നത്‌ വരെയും എത്ര ഭംഗിയായി അത് കത്തുമായിരുന്നു ........
ഇന്നത്‌ പ്രാവര്തികമാക്കുകയാണെങ്കിലോ ......?
ആലോചിക്കാവുന്ന കാര്യമല്ലേ അത്?
ഇനിയുള്ള കാലം ...ഗ്യാസിനെയൊന്നും വിശ്വസിക്കാൻ പറ്റില്ല....

പച്ചക്കറിയാണോ സ്വര്ണമാണോ മുന്നിൽ എന്ന രീതിയിലാണ് വില കൂടി കൊണ്ടിരിക്കുന്നത് ..
എന്തിനും ഏതിനും തമ്ഴുനാടിനെ ആശ്രയിക്കുന്ന കേരളം ..തമിഴ് നാട്ടിലെ " അണ്ണൻമാർ " പറയുന്നത് അവിടെ ഈ പറയുന്ന വിലകയറ്റമൊന്നും ഇല്ലെന്നാണ് ...അങ്ങിനെയെങ്കിൽ എങ്ങിനെ കേരളത്തിൽ വില വര്ധിക്കുന്നു..?
ഓരോ മലയാളിയും ചിന്തിചു തീരുമാനമേടുക്കേണ്ട ഒരു വിഷയമാണിത്.

നല്ല വളകൂറുള്ള മണ്ണാണ്  കേരളത്തിലും .....
വർഷങ്ങൾക്കു ഇവിടെ കൃഷി ചെയ്തു തന്നെയാണ്‌ ആളുകൾ  ജീവിച്ചിരുന്നത് ......
ഓരോ വീട്ടിലും അവനവനു കഴിയുന്ന രീതിയിൽ പച്ചക്കറിയായും എന്തെങ്കിലും വിളകളായും നട്ടു പിടിപ്പിക്കുകയാണെങ്കിൽ .....
മായമില്ലാത്ത പച്ചക്കറി  കിട്ടുമെന്ന് കിട്ടുമെന്ന് മാത്രവുമല്ല ഒരു വരുമാന മാർഗവുമാണ്‌  ഒപ്പം
ഒരു " ഹരിതാവസ്ഥ " കണ്ടു നമുക്ക് ജീവിക്കാനും പ്രകൃതിയുമായി ഒന്നിണങ്ങാനും കഴിയും....
എന്തെ  കേരളീയർ ഇത്ര മടിയന്മാരായി മടിയൻമാരായി പോയത്..?
ചെയുന്ന തൊഴിൽ  എന്തുമാകട്ടെ ....
എന്തെങ്കിലും ഉത്പ്പന്നങ്ങളുടെ നിര്മ്മാണമോ കച്ചവടമോ തുടങ്ങാൻ ആരെങ്കിലും മുന്നോട്ടുവന്നാലോ ............
എങ്ങിനെ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാം എന്ന കടുത്ത തീരുമാനത്തിൽ , പല കാരണങ്ങളും പറഞ്ഞ് ( കേട്ടു പരിചയം പോലുമില്ലാത്ത പല തരാം സര്ടിഫിക്കറ്റുകളും ആവശ്യമാണെന്ന പേരിൽ ) അവരെയെല്ലാം പിന് തിരിപ്പിക്കുകയാണ് ഇവിടെ നടക്കുന്നത് ....
അതുകൊണ്ടല്ലേ എത്രയോ സാധാരണക്കാരായ മലയാളികൾ തമിഴ്‌നാട്ടിലും മറ്റും പോയി നല്ല രീതിയിൽ കച്ചവടം ചെയ്തു ജീവിക്കുന്നു.

തമിഴ്‌നാട്ടിൽ നിന്നും വരുന്ന അണ്ണൻ മാരോട്  ഒന്ന് ചോദിചു നോക്കു ....അവിടത്തെ ജീവിത രീതികളെ കുറിച്ച്...?
അപ്പോൾ നമുക്ക് മനസ്സിലാകും എന്താണ് നമ്മളിങ്ങനെ ആയതെന്ന് ...
കേരളത്തിൽ  ഇന്ന് കൃഷിയുണ്ടോ....?
കൃഷി സ്ഥലങ്ങളുണ്ടോ ...? ഉള്ള മരങ്ങളെല്ലാം വെട്ടി മാറ്റി ഫ്ലാറ്റുകളും മറ്റും തലയുയര്തികൊണ്ട്  വരികയല്ലേ ...
ഇതിനും മാത്രം സമ്പന്നരുടെ നാടാണോ കേരളം ..?
അൻപതും അറുപതും ഏക്ര ഭൂമി സ്വന്തമായുള്ള തമിഴ്‌നാട്ടിലെ ഒരു ചിന്ന കൌണ്ടെർ  താമസിക്കുന്ന വീടിനു കേവലം 4 ലക്ഷം രൂപ പോലും ഇല്ലത്രെ .....
ഇവിടെയാണെങ്കിൽ ആ " മോതലാളി " ചുരുങ്ങിയത് ഒരു കോടിയുടെ ഒരു വീടെങ്കിലും പണിതുയര്തി കാണും..

ഇത്രയധികം ബസുകൾ ഓടിച്ചിട്ടും നഷ്ട്ടത്തിന്റെ കണക്കുകൾ മാത്രം പറയുന്ന നമ്മുടെ റോഡ്‌ ട്രാന്സ്പോര്ട്ട് കോർപറെഷൻ .........
ഇവിടത്തെ സൊകാര്യ ബസ്സുകൾ ഈടാക്കുന്ന ചാർജിൽ  നിന്നും എത്രയോ കൂടുതലാണ് നമ്മുടെ " ആനവണ്ടികൾ " ഈടാക്കുന്നത് ..?
മാത്രമോ ദേശസാൽകൃത റൂട്ടെല്ലാം അവരുടെ മാത്രം കീഴിലാണ് താനും ....
എന്തുകൊണ്ടാണ് അവര്ക്ക് നഷ്ട്ടം മാത്രം സംഭവിക്കുന്നത്‌ ...?
എല്ലാ സൌകര്യവുമുള്ള വര്ക്ക്ഷോപ്പുകളും പണിക്കാരും ഉള്ളവരുടെ കാര്യം ഇങ്ങിനെയാണെങ്കിൽ എത്രമാത്രം നഷ്ട്ടത്തിന്റെ കണക്കുകൾ പറയാനുണ്ടാകും നമ്മുടെ സൊകാര്യ ബസ്സുടമകൾക്ക് ....?
സൊകാര്യ വല്ക്കരിക്ക പെടുകയാണെങ്കിൽ ലാഭം പ്രതീക്ഷിക്കാവുന്ന ഒരു മേഖലയാണ് നമ്മുടെ " ആനവണ്ടി കമ്പനി "..
അങ്ങിനെയെങ്കിൽ ആരാണ് ഇതിനു തടസ്സം നില്ക്കുന്നത് ...?

പുകവലി ആരോഗ്യത്തിനു ഹാനികരമെന്നും, പൊതുസ്ഥലങ്ങളിൽ പുകവലി ഷിക്ഷാർഹമെന്നും പറയുന്ന നിയമം..
എന്തുകൊണ്ട് സിഗരറ്റിന്റെ വില്പ്പന നിരോധിക്കുന്നില്ല ...?
ഈ വില്പ്പന നിരോധിക്കാതിടത്തോളം കാലം " പുകവലി പാടില്ല " എന്ന് എഴുതി വെക്കുന്ന നിയമത്തിൽ എന്തെങ്കിലും അർത്ഥമുണ്ടോ ..?
മദ്യത്തിന്റെ കാര്യത്തിലും ഇത് തന്നെയല്ലേ ഇവിടത്തെ അവസ്ഥ...?
നാട് മുഴുവൻ മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന അറിയിപ്പും ....ബീവരെജ്  ഷോപ്പുകളിലുടെ തകർപ്പൻ കച്ചവടവും .....കൊള്ളാം നല്ല വ്യവസ്ഥിതി അല്ലേ...

കേരളീയ ജീവിതത്തിന് ഒരു തനതായശൈലിയുണ്ടായിരുന്നു .....ഗ്രാമീണത മുറ്റി നിന്ന ഒരു ശൈലി...
അതെല്ലാം കേരളത്തിന്‌ എന്നേ  കൈമോശം വന്നിരിക്കുന്നു ...!
പാശ്ചാത്യ സംസ്കാരവും ആധുനികതയുടെ കടന്നുകയറ്റവും, ഞാനടക്കമുള്ള എല്ലാ കേരളീയനെയും മാറ്റി മറച്ചിരിക്കുന്നു ...എന്നാൽ ഇന്നും പഴമയിലേക്കു തിരിച്ചു പോകാൻ കൊതിക്കുന്ന ഒട്ടനവധി പേരുണ്ട്. 
പ്രാവര്തികമാക്കാൻ കഴിയില്ലെന്നറിയാമെങ്കിലും ............
അങ്ങിനെയൊക്കെ ഓർക്കാനുമുണ്ടല്ലോ ഒരു സുഖം....

                                                                                                     മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌ .